‘ഗാന്ധിജി അല്ല, വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലും’; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര, ശിക്ഷാവിധി മറ്റന്നാള്‍

പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍.പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനെന്ന് വിധിച്ചത്. യാതൊരു കുറ്റബോധവുമില്ലാതെ കോടതിയിലും വെല്ലുവിളി തുടരുകയായിരുന്നു ചെന്താമര. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കന്‍ താന്‍ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര ഇന്ന് കോടതിയില്‍ പറഞ്ഞു. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു. ഇങ്ങനെ അവസ്ഥ നിങ്ങള്‍ക്കും വരണം, അപ്പോള്‍ അറിയാം. എനിക്ക് തടസം നിന്നാല്‍ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു.ചെന്താമര കുറ്റക്കാരനെന്ന് കോടതിചെന്താമരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകളാണ് തെളിഞ്ഞത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ തൂക്കി കൊല്ലാൻ വിധിച്ചൊളു എന്നായിരുന്നു ചെന്താമരയുടെ മറുപടി. ബിഎന്‍എസ് 103 (1) പ്രകാരം ജീവപര്യന്തമോ വധശിക്ഷയോ കിട്ടാവുന്ന കുറ്റമാണ് ഉള്ളത്. ശിക്ഷ വിധി മറ്റന്നാള്‍ പറയും. അപൂർവങ്ങളില്‍ അപൂർവമായെ കേസെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് അഭ്യര്‍ത്ഥിച്ചു.നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 ലാണ് ചെന്താമര അയല്‍വാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കില്‍ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവില്‍ 28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയില്‍ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കിയിരുന്നു. 2019 ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.2022 ല്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയില്‍ താമസിച്ചത്. മാർച്ച്‌ 3 ന് കേസില്‍ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. മാർച്ച്‌ 25 ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തില്‍ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയില്‍ സമർപ്പെട്ടു. ഫെബ്രുവരി 23 മുതല്‍ മെയ് 6 വരെ വിചാരണ നീണ്ടു. 132 സാക്ഷികളില്‍ 4 പേർ കൂറുമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *