മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട, കര്‍ണാടക കേന്ദ്രീകരിച്ച്‌ വൻ ഗൂഢാലോചനയെന്ന് എൻഐഎ. പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

മലപ്പുറം ജില്ലയില്‍ വൻതോതില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയ കേസിന് പിന്നില്‍ കർണാടക കേന്ദ്രീകരിച്ച്‌ നടന്ന വലിയൊരു ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയെ അറിയിച്ചു.കേസിലെ പ്രധാന ആസൂത്രകരും കർണാടക താലിക്കോട്ടെ സ്ഫോടകവസ്തു വിതരണ കമ്പനിയായ ‘ചേതൻ എന്റർപ്രൈസസ്’ ഉടമകളുമായ മന്തഗൗണ്ട് ബിരാദാർ (35), ബാപഗൗണ്ട് ഭീരമായ ചൗധരി (47) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകള്‍ കോടതി പൂർണ്ണമായും തള്ളി.പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രത്യേക ജഡ്ജി പി.കെ. മോഹൻദാസ് വ്യക്തമാക്കി.2026 ഫെബ്രുവരി 7-ന് മലപ്പുറം തിരുരങ്ങാടിയില്‍ വെച്ചാണ് ഉള്ളി ചാക്കുകള്‍ കയറ്റിവന്ന ലോറിയില്‍ നിന്ന് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 1.05 ലക്ഷം നോണ്‍-ഇലക്‌ട്രിക് ഡെറ്റണേറ്ററുകളും പൊലീസ് പിടികൂടുന്നത്. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ വൻ തോത് കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിലിലാണ് എൻഐഎ കേസ് ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *