എറണാകുളം: സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയതിനെതിരെ ഷോൺ ജോർജ് നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താത്തതിനാൽ വഖഫ് ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. വഖഫ് ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിരുന്നു. ഈ ഹരജിയിലാണ് ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടിയിരിക്കുന്നത്
വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയതിനെതിരായ ഹർജി; സർക്കാരിന്റെ മറുപടി തേടി ഹൈക്കോടതി
