കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ഹർജി കോടതി തള്ളി. അതേസമയം, അന്വേഷണ സംഘത്തിന് എതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ജസ്റ്റീസ് എ. ബദറുദീനാണ് സർക്കാരിൻ്റെ അപ്പീൽ പരിഗണിച്ചത്. തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിക്കെതിരെ തെളിവില്ലെന്ന് കണ്ടായിരുന്നു വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന പരാമര്‍ശവും ജാമ്യ ഉത്തരവിലെ പരാമർശമും കോടതി നീക്കി. വിചാരണക്കോടതിയുടെ നടപടി തെറ്റാണെന്നും ജാമ്യ ഹർജിയിൽ ഇത്തരം പരാമര്‍ശം നടത്താൻ പാടില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. പരാമര്‍ശം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
