2023 ല്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലേക്ക് നടന്ന അംഗത്വ വിതരണവും തെരഞ്ഞെടുപ്പും ചട്ടവിരുദ്ധമെന്ന് കോടതി.യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്ന് മുവാറ്റുപുഴ മുന്‍സിഫ് കോടതിയതാണ് ഉത്തരവിട്ടത്. കേസിലെ ഒന്നും രണ്ടും പ്രതികളായ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ കമ്മിറ്റിയോടും സംസ്‌ഥാന കമ്മിറ്റിയോടും വാദികള്‍ക്ക് കോടതിച്ചെലവ് നല്‍കാനും ഉത്തരവായി.2023 ല്‍ കേരളത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് അംഗത്വ വിതരണവും തെരഞ്ഞെടുപ്പും സംഘടനയുടെ ലിഖിത ഭരണഘടനയ്‌ക്കു വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളായ നഹാസ്, പി.എസ്. സനില്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ സുപ്രധാനമായ വിധി.കേസിന്റെ അന്തിമവാദ സമയത്ത് കേസില്‍ ആറാം പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടി അഭിഭാഷകന്‍ ഹാജരാകാതിരുന്നത് ശ്രദ്ധേയമായി. കേസില്‍ ഹര്‍ജിക്കാര്‍ ഹാജരാക്കിയ ഭരണഘടന നിലവില്‍ ഇല്ലെന്നും സംഘടനയ്‌ക്ക് മറ്റൊരു ഭരണഘടന ഉണ്ടെന്നും ഷാഫി പറമ്ബില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ വാദിച്ചെങ്കിലും അത്തരത്തില്‍ ഒരു ഭരണഘടന കോടതിയില്‍ ഹാജരാക്കുകയോ ഹാജരാക്കാന്‍ നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യാതിരുന്നത് പ്രതികള്‍ക്കു തിരിച്ചടിയായി.
യൂത്ത് കോണ്‍ഗ്രസ് അംഗത്വ വിതരണവും തെരഞ്ഞെടുപ്പും ചട്ടവിരുദ്ധം: മുന്‍സിഫ് കോടതി
