എപ്പോഴാണ് ട്രെയിനിൽ ബെർത്ത് ഉപയോഗിക്കാൻ പറ്റുന്നത്…?

ട്രെയിനില്‍ സ്ലീപ്പര്‍, എസി സീറ്റുകളില്‍ ബെര്‍ത്ത് ഉപയോഗിക്കേണ്ട സമയം എപ്പോഴെല്ലാമെന്നത് പലരുടെയും സംശയമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ നിയമപ്രകാരം റിസര്‍വ് ചെയ്ത ബെര്‍ത്ത് രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ സമയം ബെര്‍ത്ത് ഉപയോഗിക്കാന്‍ റെയില്‍വേ ഇളവ് നല്‍കുന്നുണ്ട്.കണ്‍ഫോം ടിക്കറ്റുമായി ക്യാബിനില്‍ പ്രവേശിക്കുന്ന യാത്രക്കാരന് രാത്രി 10 മുതല്‍ 6 മണി വരെ തനിക്ക് അനുവദിച്ചിരിക്കുന്ന ബെര്‍ത്തില്‍ ഉറങ്ങാന്‍ അനുവാദമുണ്ട്. കൂടാതെ താഴെയുള്ള സീറ്റില്‍ ഇരിക്കുന്ന എല്ലാവരും ഈ സമയം അവര്‍ക്ക് അനുവദിച്ചിരിക്കുന്ന ബെര്‍ത്തിലേക്ക് മാറണം.

എങ്കിലും യാത്രക്കാരുടെ പരസ്പര സമ്മതത്തില്‍ ഇരിക്കുന്നതിന് കുഴപ്പമില്ല. മറ്റൊരു കാര്യം എന്തെന്നാല്‍ യാത്രക്കാരന്റെ കണ്‍ഫോമായ സീറ്റ് സൈഡ് അപ്പര്‍ ആണെങ്കില്‍ സൈഡ് ലോവര്‍ സീറ്റില്‍ മറ്റ് രണ്ട് യാത്രക്കാര്‍ ആര്‍എസി ടിക്കറ്റുമായി യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇതേ നിയന്ത്രണം ബാധകമാണ്. അതായത് താഴെയുള്ള സീറ്റില്‍ സൈഡ് അപ്പര്‍ യാത്രക്കാരന് ഇരിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം രാവിലെ 6 മുതല്‍ രാത്രി 10 മണി വരെയാണ്. എന്നിരുന്നാലും പരസ്പര സഹകരണത്തോടെ ഇരിക്കുന്നതിന് കുഴപ്പമില്ല.

Leave a Reply

Your email address will not be published. Required fields are marked *