വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹർജി 28ന് പരിഗണിക്കും

Oplus_16908288

വിവാദ വഖ്ഫ് നിയമഭേദഗതിയുടെ ഭാഗമായുള്ള ഉമീദ് പോർ ട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യതുല് ഉലമ നല്കിയ ഹർജി ഈ മാസം 28ന് സുപ്രീംകോടതി പരിഗണിക്കും.ഉമീദ് പോർട്ടൽ ഡാറ്റാബേസില് വഖ്ഫ് വസ്തുക്കള് രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച റൂള് പ്രാബല്യത്തില് വന്നിട്ടില്ലാത്തതിനാലും പോര്ട്ടലില് രജിസ്റ്റര് ചെയ്യുന്നതിന് ആവശ്യമായ രേഖകള് സമർപ്പിക്കാൻ സാധ്യമല്ലാത്തതിനാലും കാലാവധി നീട്ടിനല്കണമെന്നാണ് സമസ്തയുടെ ആവശ്യം.നിലവിലുള്ള പോർട്ടൽ പ്രകാരം രജിസ്റ്റർ ചെയ്യുന്നത് വഖ്ഫ് സ്വത്തുക്കള്ക്ക് ദോഷകരമാണെന്നും പി.എസ് സുല്ഫിക്കര് അലി മുഖേന സമര്പ്പിച്ച അപേക്ഷയില് ജനറല് സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ് ലിയാര് ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *