സെല്ലില്‍ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി.എന്‍ഐഎ കേസിലെ പ്രതികളായ പി എം മനോജ് , അസ്ഹറുദ്ദീൻ എന്നിവരെ ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി. ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിയ്യൂർ, പൂജപ്പുര ജയില്‍ സൂപ്രണ്ടുമാരോട് ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാൻ എൻഐഎ കോടതി ഉത്തരവിട്ടു. പരിക്കേറ്റ പ്രതികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നല്‍കാനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് എൻഐഎ കോടതി ഉത്തരവിട്ടിട്ടുണ്ട്.സെല്ലില്‍ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് കഴിഞ്ഞ 13 നാണ് ജയില്‍പുള്ളികള്‍ക്ക് മർദ്ദനമേറ്റത്. സംഭവം പുറത്തുവന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിച്ചു. ജയില്‍ വാർഡനായ അഭിനവ്, ജോയിന്‍റ് സൂപ്രണ്ട് ശ്രീജിത്ത്, ഡപ്യൂട്ടി സൂപ്രണ്ട് കിരണ്‍ തുടങ്ങിയവരുടെ നേതൃത്തത്തിലായിരുന്നു മർദനമെന്നാണ് പരാതി.
സെല്ലില്‍ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി, ജയില്‍ സൂപ്രണ്ടുമാരോട് ഹാജരാകാൻ എൻഐഎ കോടതി
