ചെങ്ങന്നൂരില്‍ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവൻ പ്രതികളേയും വെറുതെവിട്ടു.മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്ബസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികള്‍. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജില്‍ സംഘടനാ പ്രവർത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്ബസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണവേളയില്‍ സാക്ഷികളായ കെഎസ്‌യു, എസ്‌എഫ്‌ഐ പ്രവർത്തകർ കൂറുമാറിയിരുന്നു. 13 വർഷക്കാലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്. 12 പേർ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചത്. 20 പ്രതികളുള്ള കേസില്‍ ഒരാള്‍ പ്രായപൂർത്തിയാകാത്തയാളാണ്. 19 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.നിരാശകരമായ വിധിയാണ് വന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കോടതി മുമ്ബാകെ ഹാജരാക്കിയ തെളിവുകള്‍ പ്രതികള്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി വിധി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ABVP പ്രവര്‍ത്തകൻ വിശാല്‍ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു
