എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്ന് നാമനിർദേശ പത്രിക നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളും സി പി രാധാകൃഷ്ണന് ഒപ്പം ഉണ്ടാകും. ഇന്ത്യ സഖ്യത്തിലെ എംപിമാരുടെ യോഗം ഇന്ന് സ്ഥാനാർത്ഥി യി സുദർശൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ ചേരും. ബിഹാറിലെ യാത്രയിൽ നിന്ന് ഇടവേളയെടുത്ത് എത്തുന്ന രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. നാളെ സുദർശൻ റെഡ്ഡി നാമനിർദേശ പത്രിക നൽകും.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: സി പി രാധാകൃഷ്ണൻ ഇന്ന് പത്രിക നൽകും
