റാപ്പർ വേടനതിരായ ബലാത്സംഗക്കേസില്‍ തൃക്കാക്കര പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവയ്ക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍.അതേസമയം ഈ മാസം പത്തിന് വേടന്‍റെ ചോദ്യംചെയ്യല്‍ പൂർത്തിയായിരുന്നു.വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാല്‍, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസിന് അന്നത്തെ ചോദ്യം ചെയ്യലില്‍ വേടൻ നല്‍കിയ മൊഴി.
ബലാത്സംഗക്കേസ്: റാപ്പര്‍ വേടനതിരേ കുറ്റപത്രം സമര്‍പ്പിച്ചു
