വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Oplus_16908288

കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്നപരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി. തൃക്കാക്കര പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഈ മാസം 18നാണ് വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.കേസെടുത്തതിന് പിന്നാലെ വേടൻ ഒളിവിൽ പോകുകയായിരുന്നു. വനിതാ ഡോക്ടറുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പെൺകുട്ടിയും വേടനും തമ്മിൽ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *