ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിലാണ് വാദം. വേടൻ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയിൽ വാദിച്ചെങ്കിലും എങ്ങനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. വേടൻ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്‌തുവെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. വാദം കേൾക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇന്നലെ പൊലീസിന് നിർദേശം നൽകിയിരുന്നു.
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം തുടരും
