ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അറസ്റ്റ് രേഖപ്പെടുത്തിയത് 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍

Oplus_16908288

ശബരിമലയിലെ ശില്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇന്നലെ ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്. അറസ്റ്റിനു പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.തിരികെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉച്ചയ്ക്ക് 12 മണിയോടെ റാന്നി കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം കാരേറ്റിലെ വീട്ടില്‍ നിന്നാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരായ എസ് പി ശശിധരന്‍, എസ് പി ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.

Leave a Reply

Your email address will not be published. Required fields are marked *