കട്ടിളപ്പാളിയിലെ മോഷണക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജിയില്‍ വിധി ഇന്ന്. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക.അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്ന് കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വർണം അപഹരിച്ച കേസില്‍ ജനുവരി 21ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.കട്ടിളപ്പാളിക്കേസില്‍ ഇന്നലെ നടന്ന വാദത്തില്‍ സ്വാഭാവിക ജാമ്യം നല്കുമെങ്കില് കർശന ഉപാധികള്‍ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇരുകേസിലും ജുഡീഷ്യല്‍ റിമാൻഡ് അവസാനിച്ചതിനെ തുടർന്ന് പോറ്റിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് റിമാൻഡ് നീട്ടി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് നിര്‍ണായകം; കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണക്കേസിലെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
