ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ‘ട്രാൻസ്‌ജെൻഡർ (അവകാശ സംരക്ഷണ) ഭേദഗതി ബിൽ, 2026’പിൻവലിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഉപദേശക സമിതി ആവശ്യപ്പെട്ടു. ഈ ബില്ല് ലിംഗസ്വത്വം സ്വയം നിർണ്ണയിക്കാനുള്ള വ്യക്തികളുടെ അവകാശം നിഷേധിക്കുന്നതാണ്. മാത്രമല്ല 2014-ലെ NALSA vs Union of India വിധിക്ക് വിരുദ്ധമാണെന്നും സമിതി ചൂണ്ടികാട്ടി.രാജ്യം മുഴുവൻ ബില്ലിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ട്രാൻസ്ജെൻഡര്‍ സമൂഹത്തെ പൊതു ധാരയിൽ നിന്ന് അകറ്റുന്നതും അസ്പൃശ്യത കല്പിച്ച് അകറ്റി നിര്‍ത്തുന്നതുമായ നയമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബി ജെ പി സര്‍ക്കാര്‍ പിന്തുടര്‍ന്ന് വരുന്നത്. ലോകം മുഴുവൻ ട്രാൻസ് വ്യക്തിത്വങ്ങളെ അംഗീകരിക്കുമ്പോൾ ഇതിനെതിരെ നിയമം നിര്‍മ്മിക്കുകയായിരുന്നു.2019ലെ നിയമ പരിഷ്കരണ സമയത്ത് തന്നെ ഇതിന് വഴിമരുന്നിട്ടിരുന്നു. ബില്ലിലെ നിബന്ധനകൾ എല്ലാം തന്നെ അന്നുതന്നെ എഴുതിച്ചേര്‍ത്തു. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആശാ മേനോൻ അധ്യക്ഷയായ സമിതിയാണ് ബില്ല് പരിശോധിച്ചത്. ഉടൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സാമൂഹിക നീതി മന്ത്രി വീരേന്ദ്ര കുമാറിന് സമിതി കത്ത് നൽകി. നിർദ്ദിഷ്ട ഭേദഗതികൾ ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് സമിതി നിരീക്ഷിച്ചു.മാർച്ച് 20-ന് ചേർന്ന സമിതി യോഗത്തിൽ എട്ടിൽ ഏഴ് അംഗങ്ങൾ പങ്കെടുത്തു. അതേസമയം, സമിതിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങളായ ഏഴ് കേന്ദ്ര സെക്രട്ടറിമാരും കൺവീനറായ ജോയിന്റ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞു നിന്നു.
ട്രാൻസ്‌ജെൻഡർ അവകാശ ഭേദഗതി ബിൽ പിൻവലിക്കണം;സുപ്രീം കോടതി ഉപദേശക സമിതി
