ട്രാഫിക് ലംഘനത്തിന്റെ പേരില്‍ വ്യാപക തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ട്രാഫിക് ലംഘനത്തിന്റെ പിഴയുണ്ടെന്നറിയുച്ച വാട്സാപ്പില്‍ വന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 22000 രൂപയാണ്. കൃത്യമായ വിവരങ്ങളും വിശ്വാസ്യതയുമില്ലാത്ത ലിങ്കുകളില്‍ ക്ളിക്ക് ചെയ്യരുതെന്ന നിർദ്ദേശവുമുണ്ടായിട്ടും ഇത്തരം തട്ടിപ്പുകളില്‍ ഇപ്പോഴും ആളുകള്‍ വീഴുകയാണ്. ട്രാഫിക് നിയമ ലംഘനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശമെന്ന് തെറ്റിദ്ധരിച്ചാണ് ഇദ്ദേഹം കബളിപ്പിക്കപ്പെട്ടത്. സ്ത്രീകളേയും വിട്ടമ്മമാരേയും കേന്ദ്രീകരിച്ച് നടക്കുന്ന മറ്റൊരു പ്രധാന തട്ടിപ്പാണ് ഓണ്‍ലൈൻ ജോലി വാഗ്ദാനം. കൂത്തുപറമ്ബ് സ്വദേശിനിക്ക് ഇതിലൂടെ 10560 രൂപയും കണ്ണൂർ സ്വദേശിക്ക് 36560 രൂപയും നഷ്ടപ്പെട്ടു. ഓണ്‍ ലൈൻ ലോണിനുള്ള അപേക്ഷ ചാർജെന്ന വ്യാജേനയും 15000 രൂപ നഷ്ടമായ മറ്റൊരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് സർവ്വീസ് ചാർജെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ വളപട്ടണം സ്വദേശിക്ക് 17500 രൂപ നഷ്ടമായ കേസാണ് മറ്റൊന്ന്. ലഭിച്ച കേസുകളിലെല്ലാം അന്വേഷണങ്ങള്‍ ഊർജിതമായി നടക്കുന്നുണ്ടെന്നാണ് സൈബർ പൊലീസ് നല്‍കുന്ന വിവരം.
ട്രാഫിക് നിയമലംഘന പിഴ വാട്സ് ആപ്പില്‍ വരില്ല; ഓർത്താൽ നല്ലത്
