ശബരിമലയിൽ ചട്ടംലംഘിച്ച് ട്രാക്ടറിൽ യാത്ര ചെയ്തു;എം ആർ അജിത് കുമാറിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശബരിമലയിൽ നിയമംലംഘിച്ച് ട്രാക്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എഡിജിപി ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ഡിവിഷൻ ബെഞ്ചിൻ്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഹൈക്കോടതി സ്വമേധയാ ഹർജി സ്വീകരിച്ചത്. ഈ ഹർജിയാണ് ഇന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *