തിരുനാവായ കുംഭ മേള: നിർമ്മാണ പ്രവർത്തനം തടഞ്ഞതിൽ സര്‍ക്കാരിൻ്റെ വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനം തടഞ്ഞ വില്ലേജ് ഓഫീസറുടെ നടപടിയിൽ സര്‍ക്കാരിൻ്റെ വിശദീകരണം തേടി ഹൈക്കോടതി. സ്റ്റോപ്പ് മെമൊ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.ജില്ലാ കലക്‌ടർ ഉൾപ്പെടെയുള്ള അധികാരികളിൽ നിന്ന് നേരത്തെ പ്രാഥമിക അനുമതിയും നിർദ്ദേശങ്ങളും ലഭിച്ചിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. തിരുനാവായ വില്ലേജ് ഓഫീസർ കേരള നദീതീര സംരക്ഷണ നിയമം പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകിയെന്നും വില്ലേജ് ഓഫീസറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്.തൻ്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ ഇറക്കിയതെന്നും ആക്ഷേപമുണ്ട്. മഹാമാഘ മഹോത്സവ സമിതി ജനറൽ കൺവീനറായ എംകെ വിനയകുമാറാണ് ഹർജിക്കാരൻ. ജനുവരി 16 മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ കുഭംമേള നടക്കുകയാണ്. 1755ൽ നിലച്ച ഹിന്ദു സംസ്‌കാരത്തിലെ ഈ വിശേഷ ആചാരം 271 വർഷങ്ങള്‍ക്കിപ്പുറമാണ് നടത്തുന്നത്. നിളാ നദിക്കു കുറുകേ തയാറാക്കിയ താല്‍ക്കാലിക പാലം 22 ന് തുറന്നു കൊടുക്കുന്നതോടെ മാഘ മേളയിലെ പുണ്യ സ്‌നാനങ്ങള്‍ക്ക് തുടക്കമാകും എന്നതാണ് ആചാരം.നേരത്തെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് സർക്കാരിൽ നിന്ന് ചില അനുമതികള്‍ ലഭിക്കേണ്ടതുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്‌ടകർക്ക് കത്ത് നൽകിയിരുന്നുവെന്നും സംഘാടകർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇലക്‌ഷൻ തെരഞ്ഞെടുപ്പ് കാരണം പറഞ്ഞ് അനുമതി വൈകുകയായിരുന്നു. അനുമതി തരാമെന്നും തിരക്ക് കഴിയട്ടെയെന്നും കലക്‌ടറുടെ ഓഫിസ് അറിയിച്ചിരുന്നതായി സംഘാടകനായി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഇടിവി ഭാരതിന് നൽകിയി അഭിമുഖത്തിൽ പരാമർശിച്ചിരുന്നു.അനുമതി തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അധികൃതർ എത്തി യഞ്ജ ശാല നിർമാണത്തിന് സ്റ്റോപ്പ് മെമൊ നൽകുകയായിരുന്നു. സുരക്ഷ മുൻ നിർത്തിയാണ് സ്റ്റോപ്പ് മെമോയെന്നാണ് അധികൃതർ നൽകിയ വിശദീകരണം. സ്റ്റോപ്പ് മെമൊ പിൻവലിക്കണമെന്ന് പറഞ്ഞെങ്കിലും കലക്‌ടർ ഇതുവരെ തയാറായിട്ടില്ല. എന്നാൽ അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് സുതാര്യമായ നിലപാടല്ല ഉണ്ടായിരിക്കുന്നതെന്നും സ്വാമി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. 50000 വരെ ആളുകള്‍ വരുന്ന മേളയാണ് കേരളത്തിലെ നിളാ തീരത്ത് നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *