തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതിയുടെ പരോള്‍ റദ്ദാക്കി. കൊലചെയ്യപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.പ്രതി സുരേഷ് കുമാറാണ് പരോളില്‍ ഇറങ്ങി നാലുദിവസം തികയും മുമ്ബ് വീണ്ടും ജയിലിലായത്. ഉയർന്ന ജാതിയില്‍പെട്ട ഹരിതയെ ദലിതനായ അനീഷ് വിവാഹം ചെയ്തതായിരുന്നു കൊലപാതകത്തിന് കാരണം.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 20 ദിവസത്തെ പരോളില്‍ നാട്ടിലെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. ഡിസംബർ 24ന് പരോളിലിറങ്ങിയ പ്രതി 25ന് വഴിയില്‍ വെച്ച് ഹരിതയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹരിതയുടെ പരാതിയില്‍ കുഴല്‍മന്ദം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരോള്‍ റദ്ദാക്കിയത്. ഹരിതയുടെ അമ്മാവനാണ് സുരേഷ് കുമാർ.2020 ഡിസംബർ 25നായിരുന്നു തേങ്കുറുശ്ശി ദുരഭിമാനക്കൊല നടന്നത്. മാനാം കുളമ്ബ് സ്‌കൂളിന് സമീപത്തെ റോഡില്‍ വച്ച് ഹരിതയുടെ പിതാവ് പ്രഭു, അമ്മാവൻ സുരേഷ് എന്നിവർ ഭർത്താവ് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഹരിത അനീഷിന്റെ വീട്ടിലാണ് താമസം.
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളില്‍ ഇറങ്ങിയ പ്രതി അനീഷിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി; പരോള്‍ റദ്ദാക്കി
