കൊച്ചി: മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്നും കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം തുടരുമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.മെയ് മുപ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് നിയമ ഭേദഗതി മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഭേദഗതി നിലവില്‍ വന്നാലും ഓരോ കേസിലും കോടതിയായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.