വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമായ വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഹർജി പരിഗണിക്കുക.

കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്ലിം വ്യക്ത നിയമ ബോർഡും മുസ്ലിം ലീഗും തുടങ്ങിയ നിരവധി സംഘടനകലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിയത്. രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡും മുസ്ലിം ലീഗും സുപ്രീംകോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *