ബെംഗളൂരു: കർണാടക സർക്കാരിൻ്റെ പ്രധാന പദ്ധതികളിലൊന്നായ ബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ( ബിഎംഐസി ) പദ്ധതിയിൽ സുപ്രീം കോടതി യുടെ ഇടപെടൽ. ബെംഗളൂരു – മൈസൂർ കോറിഡോർ പദ്ധതി ഉപേക്ഷിക്കണമെന്ന കർണാടക ഹൈക്കോടതി നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. 25 വർഷമായി തുടരുന്ന പദ്ധതിയിൽ ഒരു കിലോമീറ്റർ മാത്രമാണ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നീക്കമുണ്ടായത്.പദ്ധതി നടപ്പിലാക്കുന്നതിന് ഉത്തരവാദിയായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് (നൈസ്) സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും കെ വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.ഐടി നഗരമായ ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനായി നിർദേശിക്കപ്പെട്ട ബെംഗളൂരു – മൈസൂർ കോറിഡോർ പദ്ധതി നടപ്പാക്കുന്നത് വൈകുകയാണെന്നും 25 വർഷത്തിനിടെ ഒരു കിലോമീറ്റർ മാത്രമാണ് നിർമിക്കായതെന്നും ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിക്കാൻ കർണാടക ഹൈക്കോടതി 2026 ജനുവരി ഒൻപതിന് നിർദേശം നൽകിയത്. ഇത്രയും വൈകുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു അർഥമില്ലെന്നും കോടതി പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ ഈ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ നിർമിക്കുന്ന ഇടനാഴി ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ വിവിധ റോഡുകളുമായി ബന്ധപ്പെട്ടാണ് കടന്നുപോകുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ഒരു കിലോമീറ്റർ മാത്രമേ നിർമിച്ചിട്ടുള്ളൂ. ബെംഗളൂരുവിന്റെ ജനസംഖ്യ 1.4 കോടി കവിഞ്ഞെങ്കിലും പദ്ധതി അതിന്റെ പ്രധാന ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്ന് ജസ്റ്റിസ് ഡികെ സിങ്ങും ജസ്റ്റിസ് വെങ്കിടേഷ് നായിക് ടിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് എടുത്തുപറഞ്ഞിരുന്നു.111 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട എക്സ്പ്രസ് വേയിൽ ഒരു കിലോമീറ്റർ മാത്രമേ പണി പൂർത്തിയായിട്ടുള്ളൂ. നൈസ് ഏകദേശം 47 കിലോമീറ്റർ പെരിഫറൽ റോഡുകൾ വികസിപ്പിക്കുകയും അവയിൽ നിന്ന് ടോൾ പിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രധാന എക്സ്പ്രസ് വേയും ടൗൺഷിപ്പ് പദ്ധതികളും അപൂർണമായി തുടരുകയാണ്. കഴിഞ്ഞ 35 വർഷത്തിനിടയിൽ ഒരു ടൗൺഷിപ്പ് പോലും വികസിപ്പിച്ചിട്ടില്ല.ഇന്ത്യവാര്ത്തഗള്ഫ്ടി20 ലോകകപ്പ്സിനിമകായികംടിവിഅസംബ്ലി ഇലക്ഷൻലൈഫ്സ്റ്റൈൽബിസിനസ്ജ്യോതിഷംടെക്നോളജിഓട്ടോ മൊബൈൽതെരഞ്ഞെടുപ്പ്ഫോട്ടോ ഗ്യാലറിവീഡിയോ ഗ്യാലറിപുതിയ വാർത്തകൾസർക്കാർ പദ്ധതികൾmalayalam Newslatest newsindia newsSupreme Court Stays Karnataka Hc Suggestions On Bengaluru Mysore Infrastructure Corridor Projectബെംഗളൂരു – മൈസൂർ ഇടനാഴിയിൽ വീണ്ടും ട്വിസ്റ്റ്; പദ്ധതി യാഥാർഥ്യത്തിലേക്ക്? ഹൈക്കോടതി നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തുബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതി ഉപേക്ഷിക്കണമെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 25 വർഷമായി തുടരുന്ന പദ്ധതിയിൽ ഒരു കിലോമീറ്റർ മാത്രം നിർമിച്ച സാഹചര്യത്തിൽ പദ്ധതി നിലനിർത്തുന്നതിൽ ഒരു കാര്യവും ഇല്ലെന്നായിരുന്നു കർണാടക ഹൈക്കോടതി പറഞ്ഞത്.Authored by: ജിബിൻ ജോർജ്Updated: 21 Feb 2026, 12:04 pm IST|Samayam Malayalamഇപ്പോൾ പിന്തുടരുകഹൈലൈറ്റ്:ബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതി.പദ്ധതിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ.പദ്ധതി യാഥാർഥ്യമായാൽ ഗതാഗതം കൂടുതൽ സുഗമമാകും.Corridorബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതി. Photo: pexelsബെംഗളൂരു: കർണാടക സർക്കാരിൻ്റെ പ്രധാന പദ്ധതികളിലൊന്നായ ബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ( ബിഎംഐസി ) പദ്ധതിയിൽ സുപ്രീം കോടതി യുടെ ഇടപെടൽ. ബെംഗളൂരു – മൈസൂർ കോറിഡോർ പദ്ധതി ഉപേക്ഷിക്കണമെന്ന കർണാടക ഹൈക്കോടതി നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. 25 വർഷമായി തുടരുന്ന പദ്ധതിയിൽ ഒരു കിലോമീറ്റർ മാത്രമാണ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നീക്കമുണ്ടായത്.പദ്ധതി നടപ്പിലാക്കുന്നതിന് ഉത്തരവാദിയായ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് (നൈസ്) സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും കെ വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.അഖിൽ മാരാറിൻ്റെ രാഷ്ട്രീയ തീരുമാനം ആർക്ക് അനുകൂലമാകും? എൻഡിഎയ്ക്ക് പ്രതീക്ഷ വേണോ?Samayam Malayalamബെംഗളൂരു ബിസിനസ് കോറിഡോർ: 15.6 കോടിവരെ നഷ്ടപരിഹാരം, ടെൻഡർ നടപടികളിലേക്ക് അധികൃതർഐടി നഗരമായ ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനായി നിർദേശിക്കപ്പെട്ട ബെംഗളൂരു – മൈസൂർ കോറിഡോർ പദ്ധതി നടപ്പാക്കുന്നത് വൈകുകയാണെന്നും 25 വർഷത്തിനിടെ ഒരു കിലോമീറ്റർ മാത്രമാണ് നിർമിക്കായതെന്നും ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിക്കാൻ കർണാടക ഹൈക്കോടതി 2026 ജനുവരി ഒൻപതിന് നിർദേശം നൽകിയത്. ഇത്രയും വൈകുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു അർഥമില്ലെന്നും കോടതി പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ ഈ നിർദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.Samayam Malayalamപാലക്കാട്, തൃശൂർ, കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന തമിഴ്നാട്ടില്ലെ ഒരു സൂപ്പർ പാത ആറുവരിയാകും; സേലം – ചെങ്കപ്പള്ളി ദേശീയപാത അടിമുടിമാറും, ഡിപിആർ ഉടൻബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ നിർമിക്കുന്ന ഇടനാഴി ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ വിവിധ റോഡുകളുമായി ബന്ധപ്പെട്ടാണ് കടന്നുപോകുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ ഒരു കിലോമീറ്റർ മാത്രമേ നിർമിച്ചിട്ടുള്ളൂ. ബെംഗളൂരുവിന്റെ ജനസംഖ്യ 1.4 കോടി കവിഞ്ഞെങ്കിലും പദ്ധതി അതിന്റെ പ്രധാന ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്ന് ജസ്റ്റിസ് ഡികെ സിങ്ങും ജസ്റ്റിസ് വെങ്കിടേഷ് നായിക് ടിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് എടുത്തുപറഞ്ഞിരുന്നു.111 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട എക്സ്പ്രസ് വേയിൽ ഒരു കിലോമീറ്റർ മാത്രമേ പണി പൂർത്തിയായിട്ടുള്ളൂ. നൈസ് ഏകദേശം 47 കിലോമീറ്റർ പെരിഫറൽ റോഡുകൾ വികസിപ്പിക്കുകയും അവയിൽ നിന്ന് ടോൾ പിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രധാന എക്സ്പ്രസ് വേയും ടൗൺഷിപ്പ് പദ്ധതികളും അപൂർണമായി തുടരുകയാണ്. കഴിഞ്ഞ 35 വർഷത്തിനിടയിൽ ഒരു ടൗൺഷിപ്പ് പോലും വികസിപ്പിച്ചിട്ടില്ല.Samayam Malayalamഎറണാകുളം അടുത്ത ബെംഗളൂരു ആകുമോ? സാധ്യതയുണ്ടെന്ന് റിപ്പോർട്ട്, ഹൈദരാബാദിനൊപ്പം ഈ നഗരങ്ങളും പട്ടികയിൽ1995ൽ തയ്യാറാക്കിയ ബെംഗളൂരു – മൈസൂർ ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതി റിപ്പോർട്ടിൽ എക്സ്പ്രസ് വേകൾ, റസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ടൗൺഷിപ്പുകൾ, പവർ പ്ലാന്റുകൾ, ജലശുദ്ധീകരണ യൂണിറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സംയോജിത ഇടനാഴി നിർദേശിച്ചിരുന്നു. അഴിമതി, രാഷ്ട്രീയ – ഉദ്യോഗസ്ഥ ഇടപെടൽ, ഭരണപരമായ കാലതാമസം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം പദ്ധതിയുടെ താളം തെറ്റുകയായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു
ബെംഗളൂരു – മൈസൂർ ഇടനാഴിയിൽ വീണ്ടും ട്വിസ്റ്റ്;ഹൈക്കോടതി നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
