കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയം നടപ്പാക്കാൻ വിസമ്മതിച്ച തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കെതിരെ സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി.അഭിഭാഷകനായ ജി എസ് മണി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബഞ്ച് തള്ളിയത്.മാതൃഭാഷയ്ക്ക് ഒപ്പം ഹിന്ദിയും ഇംഗ്ലീഷും നിർബന്ധമായും പഠിക്കണമെന്നതാണ് ത്രിഭാഷാ നയം. ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ത്രിഭാഷാ നയം കൊണ്ടുവന്നിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി 2020) അനുസരിച്ചാണ് ത്രിഭാഷാ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.എന്നാല്‍ കേന്ദ്ര സർക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാൻ സംസ്ഥാനത്തോട് പറയാൻ സുപ്രീം കോടതിക്ക് സാധിക്കില്ലെന്ന് ഹർജി പരിഗണിക്കവെ പർദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ദില്ലിയിലെ സ്ഥിരം താമസക്കാരനായ ബിജിപിയുമായി ബന്ധമുള്ളയാളാണ് ഹർജി സമർപ്പിച്ച തമിഴ്നാട് സ്വദേശിയായ അഭിഭാഷകനായ ജി എസ് മണി.ഹർജി സമർപ്പിച്ച അപേക്ഷകന് വിഷയവുമായുള്ള ബന്ധത്തെ പറ്റിയും കോടതി ചേദിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് തിരിച്ചടി കൂടിയാണ് ഈ വിധി.
ത്രിഭാഷാ നയം നടപ്പാക്കാതിരുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി
