ന്യൂഡല്‍ഹി: തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം. ഡല്‍ഹി കോടതിയിലാണ് ഇയാള്‍ അപേക്ഷ നല്‍കിയത്. അറസ്റ്റ് സമയത്ത് മതിയായ വിവരങ്ങള്‍ തനിക്ക് നല്‍കിയിട്ടില്ലെന്ന് ഇയാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം കഴിയുന്നത്. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഇയാള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.