വിവാഹവാഗ്ദാനം പാലിക്കാൻ കഴിയാത്തത് ഒരിക്കലും ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് തെലങ്കാന ഹൈകോടതി.ഹൈദരാബാദ് സ്വദേശിയായ രാജാപുരം ജീവൻ റെഡ്ഡി സമർപ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു തെലങ്കാന ഹൈകോടതിയുടെ നിരീക്ഷണം. 2019ല്‍ കാരക്കല്ല പദ്മിനി റെഡ്ഡി സമർപ്പിച്ച ഹർ ജിയില്‍ തനിക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചതിനെ ചോദ്യം ചെയ്താണ് ജീവൻ റെഡ്ഡി ഹൈകോടതിയെ സമീപിച്ചത്.2016ല്‍ മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ വിവാഹം കഴിക്കാമെന്ന് ജീവൻ റെഡ്ഡി വാഗ്ദാനം നല്‍കിയിരുന്നുവെന്നും പിന്നീട് വഞ്ചിച്ചുവെന്നുമാണ് പദ്മിനി റെഡ്ഡിയുടെ പരാതി. അവരുടെ പരാതിയില്‍ ജീവൻ റെഡ്ഡിക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്തു. എല്‍.ബി നഗർ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് ജീവൻ റെഡ്ഡി ഹൈകോടതിയെ സമീപിപ്പിച്ചത്.
വിവാഹ വാഗ്ദാന ലംഘനം ക്രിമിനല്‍ കുറ്റമല്ല -തെലങ്കാന കോടതി
