തമിഴ്നാട് സർവകലാശാല വിസി നിയമനം; മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

തമിഴ്നാട് സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.കേസ് വീണ്ടും പരിഗണിക്കാനാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. ആറ് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്നും സുപ്രിം കോടതി നിർദ്ദേശിച്ചു.10 സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട ഭേദഗതി നിയമം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയാണ് ഇപ്പോൾ സുപ്രീംകോടതി റദ്ദാക്കിയത്.തമിഴ്നാട് സർക്കാറിന്റെ ഹർജിയിലാണ് കോടതി നിർദ്ദേശം വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *