കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസിൽ ഹൈക്കോടതിയിൽ ശക്തമായ വാദങ്ങളുമായി നടി ശ്വേതാ മേനോൻ. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടി ശക്തമായ വാദങ്ങൾ ഉന്നയിച്ചത്. സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എംഎയുടെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനാലാണ് തനിക്കെതിരെ പരാതിയെന്ന് ശ്വേതാ മേനോൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ ശക്തയായ സ്ഥാനാർത്ഥിയാണ്.തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്റെ ശ്രമമെന്നും ശ്വേത പറയുന്നു.ദുരുദ്ദേശത്തിനായി കോടതിയെ ഉപയോഗിക്കുന്നത് തടയണം. കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല. മനസ്സർപ്പിക്കാതെയാണ് പരാതിയിൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. സ്വകാര്യ അന്യായത്തിൽ നിന്ന് എന്തെങ്കിലും കുറ്റകൃത്യം വെളിപ്പെടുന്നില്ലെന്നും ശ്വേത പറയുന്നു. നിരവധി ആക്ഷേപങ്ങൾ നേരിടുന്നയാളാണ് പരാതിക്കാരനെന്നും ശ്വേത ചൂണ്ടിക്കാട്ടി.
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസ്,ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ശ്വേത മേനോൻ
