സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു.തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.വോട്ടര്‍മാരെ സ്വാധീനിക്കാനായി സുരേഷ് ഗോപിയും അനുയായികളും മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹർജി. വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചതായും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും പണവും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *