ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ നേതാക്കൾ ഒളിച്ചോടിപ്പോയി എന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് തമിഴ്‌നാട് വിടുതലൈ കലൈകൾ (ടിവികെ) വ്യക്തമാക്കി.ഹൈക്കോടതി ഉത്തരവിനെതിരെ ആധവ് അർജുനൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ടിവികെ. ഈ പരാമർശം നടത്തിയത്.ടിവികെ നേതാക്കളും പ്രവർത്തകരും ദുരന്തസമയത്ത് ഏകോപിച്ചുള്ള പ്രവർത്തനമാണ് നടത്തിയതെന്ന് ആധവ് അർജുനൻ അവകാശപ്പെട്ടു.ചിലർ കുഴഞ്ഞുവീണെന്ന് അറിഞ്ഞ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകി. ഇതിനായി ടിവികെ. ക്രമീകരിച്ചിരുന്ന ഡോക്ടർമാർ ഇടപെടുകയും പാർട്ടി സജ്ജീകരിച്ചിരുന്ന ആംബുലൻസുകൾ ഉപയോഗിക്കുകയും ചെയ്തു.ഈ കാര്യങ്ങൾക്കെല്ലാം തെളിവുകൾ ഉണ്ടെന്നും അദ്ദേഹം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.
കരൂർ ദുരന്തത്തിലെ ഹൈക്കോടതി പരാമർശത്തിനെതിരെ സുപ്രീംകോടതിയിൽ ടിവികെ, ‘തെറ്റിദ്ധാരണാജനകം, നേതാക്കൾ ഒളിച്ചോടിയില്ല’
