ന്യൂഡൽഹി: വിവാഹമോചന കേസ് നടക്കുന്നതിന്റെ പേരില്‍ ദമ്ബതികളുടെ കുട്ടിക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ദുബായ് കോടതി വിധിക്കെതിരേ സുപ്രീംകോടതി. ദുബായ് കോടതിയുടെ വിധിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീം കോടതി മനുഷ്യാവകാശ ലംഘനമാണെന്നും വീട്ടുതടങ്കലിലാക്കുന്നതിനു തുല്യമാണെന്നും നിഷ്ഠൂരമാണെന്നും പറഞ്ഞു.
ജസ്റ്റിസ് കാന്തിന്റെയും എന്‍. കോടീശ്വര്‍ സിംഗിന്റെയും ബെഞ്ചാണു ഹേബിയസ് കോര്‍പസ് കേസ് പരിഗണിക്കുന്നതിനിടെ പരാമര്‍ശം നടത്തിയത്. തന്റെ മുന്‍ഭാര്യ ദുബായിലെ വീട്ടില്‍നിന്നും അനുമതിയില്ലാതെ കുട്ടിയെ കൊണ്ടുപോയെന്നും ദുബായ് കോടതി കുട്ടിക്കു യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു കുട്ടിയുടെ പിതാവിന്റെ ഹര്‍ജി.