ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ഒരു റിട്ട് ഹര്‍ജിയും നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 2009 ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയ 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതിന് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി . ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളുകയും നടപടിക്രമങ്ങളുടെ ഏറ്റവും വലിയ ദുരുപയോഗമാണിതെന്ന് വിമര്‍ശിക്കുകയും ചെയ്തു.‘ സുപ്രീം കോടതിയുടെ വിധിക്കെതിരെ ഒരു റിട്ട് ഹര്‍ജിയും നിലനില്‍ക്കില്ല. ഇത് നിയമ പ്രക്രിയയുടെയും കോടതിയുടെയും ഏറ്റവും വലിയ ദുരുപയോഗമാണ്. സുപ്രീം കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിക്ക് നല്‍കേണ്ട ഒരു ലക്ഷം രൂപ പിഴ ഈടാക്കി ഞങ്ങള്‍ ഈ ഹര്‍ജി തള്ളുന്നു. ‘ കോടതി പറഞ്ഞു. ഹര്‍ജിക്കാരനെയും അഭിഭാഷകനെയും അപലപിച്ച ജസ്റ്റിസ് നാഗരത്‌ന, ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കുന്ന ഉപദേശങ്ങള്‍ അഭിഭാഷകര്‍ നല്‍കരുതെന്നും തെറ്റായ ഉപദേശങ്ങള്‍ക്ക് കോടതി ശിക്ഷിക്കാന്‍ തുടങ്ങേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *