കേരളത്തില്‍ വോട്ടെടുപ്പ് ദിവസം സുപ്രീംകോടതിയില്‍ യുവതീപ്രവേശന വിഷയത്തില്‍ വാദം നടക്കും

സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസം സുപ്രീംകോടതിയില്‍ യുവതീപ്രവേശന വിഷയത്തില്‍ വാദം കേള്‍ക്കും. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് സുപ്രീംകോടതിയില്‍ ഒൻപതംഗ ബഞ്ച് യുവതീപ്രവേശനത്തില്‍ വാദം കേള്‍ക്കും.ഏപ്രില്‍ ഏഴ് മുതല്‍ ഒൻപത് വരെയാണ് യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധിയെ എതിർക്കുന്നവരുടെ വാദം നടക്കുക.യുവതീപ്രവേശവിധിയെ എതിർത്തിട്ടില്ലാത്തതിനാല്‍ വോട്ടെടുപ്പിന് മുൻപുള്ള ദിവസങ്ങളില്‍ വാദം നടത്തേണ്ടിവരില്ലെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ ആശ്വാസം.മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും അഭിപ്രായം തേടണംസംസ്ഥാനം പോളിംഗ് ബൂത്തിലേക്കെത്തുന്ന ഏപ്രില്‍ ഒൻപതിനും കേസ് പരിഗണിക്കുന്നുണ്ട്. സർക്കാർ യുവതീപ്രവേശന വിഷയത്തിലെടുക്കുന്ന നിലപാട് വോട്ടെടുപ്പിനെ ബാധിക്കാമെന്നതാണ് കേസ് തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധേയമാകുന്നത്.ആചാരങ്ങളില്‍ കോടതി തീരുമാനമെടുക്കും മുൻപ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന വി.എസ്. അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്തെ നിലപാടാണ് സംസ്ഥാന സർക്കാർ ആവർത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *