‘ബ്രാഹ്മണോഫോബിയ’ തടയണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ബ്രാഹ്മണരെ ലക്ഷ്യംവെച്ചുള്ള അധിക്ഷേപങ്ങൾ ‘ബ്രാഹ്മണോഫോബിയ’ ആണെന്നും ഇതിനെ ജാതിവിവേചനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി തള്ളി. ഒരു ജാതിക്കെതിരേയും വിദ്വേഷപരാമർശം പാടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു.1948-ലെ മഹാരാഷ്ട്ര ബ്രാഹ്മണ കൂട്ടക്കൊല, 1990-ലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല, 1984-ലെ സിഖ് കൂട്ടക്കൊല എന്നിവ എൻ.സി.ഇ.ആർ.ടി.യുടെയും സംസ്ഥാന ബോർഡുകളുടെയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും മഹാലിംഗം ബാലാജി എന്നയാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *