ന്യൂഡൽഹി: കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.രണ്ട് സർവകലാശാലകളിലെയും താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം. ഡോ. സിസ തോമസിന്റെയും ഡോ. എ ശിവപ്രസാദിന്റെയും നിയമനം നിയമലംഘനമാണ്.സർക്കാരിന്റെ പാനലിൽ നിന്നല്ല ഗവർണർ വിസിമാരെ നിയമിച്ചത്. ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും വിധിക്ക് വിരുദ്ധമാണ് ഗവർണ്ണറുടെ നടപടിയെന്നുമാണ് സർക്കാർ ചൂണ്ടികാട്ടുക. ഗവർണ്ണർ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്നെന്നും സംസ്ഥാന സർക്കാർ ആരോപിക്കുന്നു.
താത്കാലിക വിസി നിയമനം:സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
