ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രിം കോടതി. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമർശം നടത്തിയ ഷർമിഷ്ഠ പനോലി കേസിന്റെ തുടർച്ചയിലാണ് കോടതിയുടെ പരാമർശം.ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിർണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്‌സിലെ പോസ്റ്റുകള്‍ക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.ഷർമിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്ന ഖാന്റെ വാദത്തില്‍ ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളർത്തുന്നവയാണ്’ എന്ന് ബെഞ്ച് പറഞ്ഞു.22 കാരിയായ ഷർമിഷ്ഠ പനോലിയുടെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് നിയമ വിദ്യാർഥിനിക്കെതിരെ കേസെടുത്തത്.
‘വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല’: സുപ്രീം കോടതി
