മുസ്ലിം വിവാഹ മോചന രീതിയായ തലാഖെ ഹസനില്‍ ദേശിയ കമ്മീഷനുകളുടെ അഭിപ്രായം തേടി സുപ്രീം കോടതി

മുസ്ലിം വിവാഹ മോചന രീതിയായ തലാഖെ ഹസനില്‍ ദേശിയ കമ്മീഷനുകളുടെ അഭിപ്രായം തേടി സുപ്രീം കോടതി. ദേശിയ മനുഷ്യാവകാശ കമ്മീഷൻ, ദേശിയ വനിത കമ്മീഷൻ, ദേശിയ ബാലാവകാശ കമ്മീഷൻ എന്നിവയുടെ അഭിപ്രായം സുപ്രീം കോടതി തേടിയത്.30 ദിവസത്തെ ഇടവേളയില്‍ 3 തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണു തലാഖെ ഹസൻ. ഇത് മുസ്ലിം പുരുഷന്മാർക്ക് ഏകപക്ഷീയമായി വിവാഹ മോചനത്തിന് അവസരം നല്‍കുതാണ് എന്ന് ആരോപിച്ച്‌ നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി ദേശിയ കമ്മീഷനുകളുടെ അഭിപ്രായം തേടിയത്. 9 മുസ്ലിം വനിതകളാണ് തലാഖെ ഹസൻ വിവാഹ മോചന രീതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.ഒറ്റയിരിപ്പില്‍ 3 തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നതു (മുത്തലാഖ്) ഭരണഘടന വിരുദ്ധമാണെന്ന് എട്ട് വർഷങ്ങള്‍ക്ക് മുമ്ബ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വിധിച്ചിരുന്നു. തുടർന്ന് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി 2019ല്‍ കേന്ദ്ര സർക്കാർ നിയമം കൊണ്ട് വന്നിരുന്നു. തലാഖെ ഹസന് എതിരായ ഹർജി ഇനി നവംബർ 19 ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *