ഗുജറാത്തിലെ മുന്ദ്രയില്‍ അദാനി പോർട്ട്സിന് അനുവദിച്ച 108 ഹെക്ടർ മേച്ചില്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുല്‍ ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.ഭൂമി തിരിച്ചുപിടിക്കുന്നതിന് മുൻപ് ബാധിക്കപ്പെട്ട കക്ഷിയായ അദാനി പോർട്ട്സിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നല്‍കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.2005-ല്‍ സ്പെഷ്യല്‍ എക്കോണമിക് സോണ്‍ വികസനത്തിനായി നല്‍കിയ ഭൂമിക്കെതിരെ ഗ്രാമവാസികള്‍ നല്‍കിയ ഹർജിയെത്തുടർന്നാണ് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. വിഷയത്തില്‍ അദാനി പോർട്ട്സിന്റെ ആക്ഷേപങ്ങള്‍ കൂടി കേട്ട ശേഷം പുതിയ തീരുമാനമെടുക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. അതുവരെ നിലവിലെ സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു.
അദാനി പോര്‍ട്ട്‌സിന് ആശ്വാസം: സുപ്രീംകോടതി ഉത്തരവ്
