സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്‌ആര്‍ടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്‌ആർടിസിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി.ഉത്തരവ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി.വ്യത്യസ്ത ക്ഷാമബത്ത നിരക്കുകകള്‍ പ്രഖ്യാപിച്ച കെഎസ്‌ആർടിസി നടപടി മുൻപ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാരും കെഎസ്‌ആർടിസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.ക്ഷാമബത്ത വിതരണം നയപരമായ വിഷയമാണെന്നും ഇതില്‍ കെഎസ്‌ആർടിസിക്ക് തീരുമാനമെടുക്കാമെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. എന്നാല്‍ കോടതി വിധി ഇത് തള്ളിയതോടെ കെഎസ്‌ആർടിസിക്ക് വലിയ സാമ്പത്തിക സൃഷ്ടിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *