എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉള്‍പ്പെടുത്തിയ നടപടിയില്‍ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീം കോടതി.ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തില്‍ സ്വമേധയാ കെസടുത്തു. വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് സമൂഹത്തില്‍ ജുഡീഷ്യറിയുടെ പ്രാധാന്യം എന്ന ഭാഗത്ത് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വിവരിച്ചത്. മുതിർന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നില്‍ പരാമർശിച്ചത്. വിഷയത്തില്‍ കോടതി എൻസിഇആർടിയുടെ വിശദീകരണം തേടിയേക്കും.
എൻസിഇആര്‍ടി പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; അതൃപ്തി പരസ്യമാക്കി ചീഫ് ജസ്റ്റീസ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
