കാഞ്ഞങ്ങാട് നഗരസഭയിലെ വനിതാ ചെയർപേഴ്സണനെതിരെ 2013-ല്‍ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട കേസില്‍ പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് തല്‍ക്കാലം കീഴടങ്ങേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.സ്ത്രീയുടെ മാന്യതയെ ബാധിക്കുന്ന തരത്തില്‍ ലേഖനത്തില്‍ എഴുതി എന്നതായിരുന്നു കേസ്.ഈ കേസില്‍ വിചാരണക്കോടതി നേരത്തെ അരവിന്ദൻ മാണിക്കോത്തിന് പിഴയും ഒരു ദിവസത്തെ വെറും തടവിനും ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് നിലവില്‍ സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.തൻ്റെ പത്രത്തില്‍ വന്ന വാർത്തയെ തെറ്റായി ചിത്രീകരിക്കുകയായിരുന്നു എന്നും, ഇത് ആക്ഷേപഹാസ്യം എന്ന നിലയിലാണ് എഴുതിയതെന്നുമാണ് അരവിന്ദൻ മാണിക്കോത്തിൻ്റെ പ്രധാന വാദം. ‘ലീഗ് മേയറെ സി.പി.എം. ചുംബിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്.കേസില്‍ ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, മനീഷ സുനില്‍ കുമാർ, ആനന്ദു എസ്. നായർ എന്നിവർ സുപ്രീം കോടതിയില്‍ ഹാജരായി.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണെതിരെയുള്ള വിവാദ ലേഖനം : പത്രാധിപര്‍ തല്‍ക്കാലം കീഴടങ്ങേണ്ടെന്ന് സുപ്രീം കോടതി
