കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സർവലാശാലകളിലെ വിസി നിയമനങ്ങള്‍ വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി.ജസ്റ്റീസ് ദുലിയ നല്‍കിയ റിപ്പോർട്ടില്‍ തീരുമാനം വൈകുന്നതിലാണ് വിമർശനം. നിയമനത്തിനുള്ള നടപടി വേഗത്തില്‍ ആക്കാൻ ജസ്റ്റീസ് ജസ്റ്റീസ് ജെ.ബി. പർദിവാല , ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നല്‍കി.ജസ്റ്റീസ് ദുലിയ നല്‍കിയത് വെറും കടലാസ് കഷണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ പൂർണമായി രേഖകള്‍ കിട്ടിയിട്ടില്ലെന്ന് ഗവർണർ കോടതിയെ അറിയിച്ചു.സംസ്ഥാന സർക്കാരും ചാൻസലറും തമ്മിലുള്ള തർക്കം കണക്കിലെടുത്ത്, വിസി നിയമനങ്ങള്‍ക്കുള്ള പേരുകളില്‍ ചുരുക്കപ്പട്ടിക തയാറാക്കുന്നതിനായാണ് ജസ്റ്റീസ് സുധാംശു ധൂലിയയുടെ നേതൃത്വത്തില്‍ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം എന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം നല്‍കിയിരുന്നത്. തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ ഈ വിഷയം ഇന്ന് കോടതിക്ക് മുൻപാകെ ഉന്നയിച്ചത്.
‘ജസ്റ്റീസ് ദുലിയ നല്‍കിയത് വെറും കടലാസ് കഷണമല്ല’: വിസി നിയമനം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി
