കൊലപാതകക്കേസുകളില്‍ ‘ഡൈയിങ് ഡിക്ലറേഷൻ’ (മരണമൊഴി) പോലുള്ള നേരിട്ടുള്ള തെളിവുകള്‍ ലഭ്യമാണെങ്കില്‍, കുറ്റകൃത്യത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം (Motive) തെളിയിക്കണമെന്നത് നിർബന്ധമല്ലെന്ന് സുപ്രീം കോടതി.ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭർത്താവിനെ വെറുതെ വിട്ട ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ 2014-ലെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.നേരിട്ടുള്ള തെളിവുകളുടെ പ്രാധാന്യം: വിശ്വസനീയമായ മരണമൊഴിയോ മറ്റ് നേരിട്ടുള്ള തെളിവുകളോ ഉള്ളപ്പോള്‍, കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് പ്രതിയെ വെറുതെ വിടാൻ കാരണമാകില്ല.സാഹചര്യത്തെളിവുകള്‍: കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം (Motive) പ്രധാനമായും പരിഗണിക്കേണ്ടത് സാഹചര്യത്തെളിവുകളെ (Circumstantial Evidence) മാത്രം ആശ്രയിച്ചുള്ള കേസുകളിലാണ്.മരണമൊഴിയുടെ വിശ്വാസ്യത: എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മരണമൊഴിയില്‍ ഭർത്താവാണ് തന്നെ തീക്കൊളുത്തിയതെന്ന് യുവതി വ്യക്തമായി പറഞ്ഞിരുന്നു. ഈ മൊഴി വിശ്വസനീയമാണെന്ന് കോടതി നിരീക്ഷിച്ചു.
മരണമൊഴിയുണ്ടെങ്കില്‍ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം തെളിയിക്കേണ്ടതില്ല: സുപ്രീം കോടതി
