കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയില്‍ കേസ് മധ്യസ്ഥതയിലൂടെ പരിഹരിച്ചുകൂടേയെന്നു അതിജീവിതയോടു സുപ്രീംകോടതി.പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സാഹചര്യങ്ങളും ഒത്തുനോക്കുന്പോള്‍ കേസ് കെട്ടിച്ചമച്ചതാകാമെന്നും ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.പീഡനപരാതി നല്‍കാൻ കാലതാമസമെടുത്തതും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സുപ്രീംകോടതിയുടെ മീഡിയേഷൻ സെന്റർ മുന്പാകെ ഹാജരാകാൻ കേസിലെ ഇരു കക്ഷികളോടും ബെഞ്ച് നിർദേശിച്ചു. ഇവിടെനിന്നു ലഭിക്കുന്ന റിപ്പോർട്ട് കോടതിക്കു സമർപ്പിക്കാനും ബെഞ്ച് ഉത്തരവിട്ടു.വേണുഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയാണു കോടതി പരിഗണിച്ചത്. കേസില്‍ വേണുഗോപാലകൃഷ്ണന്റെ അറസ്റ്റില്‍നിന്നുള്ള സംരക്ഷണവും കോടതി നീട്ടി.
ഐടി വ്യവസായിക്കെതിരായ പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി
