പുകവലിയെത്തുടർന്ന് മസ്തിഷ്‌കാഘാതമുണ്ടായാല്‍ ഭിന്നശേഷി പെൻഷന് അർഹതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.1961ലെ ആർമി വ്യവസ്ഥകളും 2002ലെ മെഡിക്കല്‍ ഓഫീസർമാർക്കുള്ള മാർഗരേഖയും ചൂണ്ടിക്കാട്ടിയാണ് മുൻ കരസേന ഉദ്യോഗസ്ഥൻ നല്‍കിയ ഹർജി തള്ളിയത്.ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കും മദ്യം, പുകയില, ലഹരിമരുന്ന് എന്നിവയുടെ അമിത ഉപയോഗത്തിലൂടെ ഉണ്ടാകുന്ന വൈകല്യത്തിനും മരണത്തിനും നഷ്ടപരിഹാരം നല്‍കാൻ കഴിയില്ലെന്നും ഇതെല്ലാം വ്യക്തിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.പ്രതിദിനം പത്ത് ബീഡി വലിക്കുന്ന ശീലം വിമുക്ത സൈനികന് ഉണ്ടായിരുന്നുവെന്നും മെഡിക്കല്‍ രേഖകളില്‍ വ്യക്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശീലത്തെ സൈനിക സേവനവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് വാദിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
പുകവലിയെത്തുടര്‍ന്ന് ഉണ്ടായ മസ്തിഷകാഘാതം;ഭിന്നശേഷി പെന്‍ഷന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി
