‘കുറ്റക്കാര്‍ മാതാപിതാക്കള്‍’; പുനെ പോര്‍ഷെ അപകടക്കേസില്‍ രക്തസാമ്പിള്‍ മാറ്റിയ മൂന്ന് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

രാജ്യത്തെ നടുക്കിയ പുനെ പോർഷെ കാർ അപകടക്കേസില്‍ നിർണ്ണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ച മൂന്ന് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.ലഹരി ഉപയോഗിക്കുന്നതും അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതും മാത്രമല്ല പ്രശ്നമെന്നും, കുട്ടികളെ നിയന്ത്രിക്കാൻ കഴിയാത്ത മാതാപിതാക്കളാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രധാന ഉത്തരവാദികളെന്നും കോടതി രൂക്ഷമായി വിമർശിച്ചു.അമർ സന്തോഷ് ഗെയ്‌ക്‌വാദ്, ആദിത്യ അവിനാഷ് സൂദ്, ആശിഷ് സതീഷ് മിത്തല്‍ എന്നിവർക്കാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *