SIR : സംസ്ഥാന സര്‍ക്കാരിൻ്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

കേരളത്തില്‍ നടപ്പാക്കിയ എസ്‌ഐആർ സംബന്ധിച്ച ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച്‌ കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും നല്‍കിയ ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. ബിഹാറിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹർജികളും ഇതേ ബെഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. കേസില്‍ സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ ഹാജരാകും.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആർ മരവിപ്പിക്കണം എന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍, എസ്‌ഐആർ തന്നെ ഭരണഘടനാ വിരുദ്ധമാണ് എന്ന വാദമാണ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ. ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാർട്ടികള്‍ ശക്തമായി ഉന്നയിക്കുന്നത്.അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്ന ആവശ്യം പ്രധാനമായും ഉന്നയിക്കാനാണ് സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. നേരത്തെ ബിഹാറിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട സമാനമായ ഹർജികളില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സുപ്രീം കോടതി അത് അംഗീകരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *