തടവുകാരുടെ സമ്മതമില്ലാതെ ദേശീയ നിയമസേവന അതോറിറ്റിയുടെ (NALSA) സൗജന്യ നിയമസഹായ പദ്ധതി പ്രകാരം സുപ്രീം കോടതിയില്‍ അപ്പീല്‍ ഹർജി സമർപ്പിക്കുന്നത് കോടതി നടപടിക്രമങ്ങളുടെ ദുരുപയോഗമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച്, പഞ്ചാബിലെ ഒരു പ്രതിക്ക് വേണ്ടി സമർപ്പിച്ച പ്രത്യേകാനുമതി ഹർജി (SLP) തള്ളിക്കൊണ്ടാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. 2,298 ദിവസത്തെ വൻ കാലതാമസത്തോടെയാണ് ഹർജി സമർപ്പിച്ചത്.
തടവുകാരുടെ സമ്മതമില്ലാതെ സൗജന്യ നിയമസഹായ ഹര്‍ജി ദുരുപയോഗം: സുപ്രീം കോടതി
