ഹിന്ദു പിന്തുടര്‍ച്ചാവകാശം; പട്ടികവര്‍ഗക്കാര്‍ക്കു ബാധകമാകില്ലെന്ന് സുപ്രീംകോടതി

പട്ടികവർഗ വിഭാഗത്തില്‍പ്പെടുന്നവർക്ക് 1956ലെ ഹിന്ദു പിന്തുടർച്ച അവകാശനിയമം ബാധകമല്ലെന്നു സുപ്രീംകോടതി.നിയമത്തിലെ സെക്‌ഷൻ 2 (2) പ്രകാരം കേന്ദ്രസർക്കാർ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കില്‍ പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടവർക്ക് ഈ നിയമം ബാധകമല്ലെന്നു ജസ്റ്റീസുമാരായ സഞ്ജയ് കരോള്‍, പ്രശാന്ത് കുമാർ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.ഹിമാചല്‍പ്രദേശിലെ ആദിവാസിമേഖലകളിലെ പെണ്‍കുട്ടികള്‍ക്കു ഹിന്ദു പിന്തുടർച്ച അവകാശ നിയമപ്രകാരം സ്വത്തുക്കള്‍ അവകാശപ്പെടാമെന്ന ഹിമാചല്‍പ്രദേശ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി.കേന്ദ്രസർക്കാർ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റം വരുത്താത്തിടത്തോളം ഭരണഘടനയുടെ ആർട്ടിക്കിള്‍ 366 ലെ ഖണ്ഡിക (25)ന്‍റെ പരിധിയിലുള്ള പട്ടികവർഗത്തില്‍ ഉള്‍പ്പെടുന്ന ഏതൊരു അംഗത്തിനും നിയമത്തിന്‍റെ ആനുകൂല്യം ബാധകമാകില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *