മദ്യം നല്‍കി 16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ഹൈക്കോടതി അഭിഭാഷകന് മുൻകൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി

പത്തനംതിട്ടയില്‍ 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദിന് മൂൻകൂർ ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി.നൗഷാദ് നല്‍കിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ നൗഷാദിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം സുപ്രീംകോടതി നല്‍കിയിരുന്നു.ജാമ്യവ്യവസ്ഥകള്‍ കർശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് കൈകാര്യം ചെയ്ത അഭിഭാഷകനാണ് നൗഷാദ് പതിനാറുകാരിയായ പെണ്‍കുട്ടിയെ മദ്യം നല്‍കി ക്രൂര പീഡനത്തിന് പല തവണ ഇരയാക്കിയെന്നാണ് കേസ്. കേസില്‍ നൗഷാദിനായി അഭിഭാഷകനായ എ കാർത്തിക്ക് ഹാജരായി. നിലവില്‍ ഇയാള്‍ ഒളിവിലാണ്. കേസില്‍ പ്രതിയെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *